കരുമാല്ലൂരില്‍ കാന നിര്‍മാണത്തിനിടെ റോഡും മതിലും തകര്‍ന്നു

canal
SHARE

എറണാകുളം കരുമാല്ലൂരില്‍ കാന നിര്‍മാണത്തിനിടെ റോഡും സ്വകാര്യ വ്യക്തിയുടെ മതിലും തകര്‍ന്നു. കാന നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡു മതിലും തകരാന്‍ കാരണമെന്നാണ് ആരോപണം. കരുമാല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി യുഡിഎഫ് ജനപ്രതിനിധികളും രംഗത്തെത്തി.

കരുമാല്ലൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡി ആറ് കണ്ടം ജോര്‍ജ് ഈഡന്‍ റോഡും സ്വകാര്യ വ്യക്തിയുടെ മതിലുമാണ് തകര്‍ന്ന് വീണത്. മതിലും ഗെയ്റ്റും കാനയിലേക്ക് നിലംപൊത്തി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കരുമാല്ലൂര്‍ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാന നിര്‍മാണം. ഇരുപതാം വാര്‍ഡിലെ കൊരട്ടി പള്ളത്ത് നിന്നാരംഭിച്ച് പണ്ടാറ തോട്ടില് അവസാനിക്കും വിധം 375 മീറ്റര്‍ നീളത്തിലാണ് കാന നിര്‍മിക്കുന്നത്. കാന നിര്‍മാണത്തിനിടെ റോഡും മതിലും തകര്‍ന്നതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് ജനപ്രതിനിധികളെത്തിയത്. 1.5 മീറ്റര്‍ ഉയരത്തില്‍ കമ്പിയില്ലാതെയാണ് കാന നിര്‍മിച്ചത്. താഴ്ന്ന പ്രദേശത്ത് നിന്നും ഉയരത്തിലുള്ള പ്രദേശത്തേക്ക് തീര്‍ത്തും അശാസ്ത്രീയമായാണ് നിര്‍മാണം നടത്തിയതെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു.

പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാനാണ് കാന നിര്‍മിക്കാന്‍ തിരുമാനിച്ചതെന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോള്‍ അത്രയൊന്നും വെള്ളക്കെട്ടില്ലാത്ത പ്രദേശമാണ് ഇവിടമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള നിര്‍മാണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.           

MORE IN CENTRAL
SHOW MORE