മുല്ലപ്പെരിയാർ; കാർഷിക ആവശ്യത്തിനുള്ള വെള്ളം തമിഴ്നാട് എടുത്തു തുടങ്ങി

mullaperiyar
SHARE

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. അഞ്ചു ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുക.

തുടർച്ചയായ രണ്ടാം വർഷവും ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാർ ഡാമിന്റെ ഭാഗമായുള്ള തേക്കടിയിലെ ഷട്ടർ തുറന്ന് തമിഴ്നാട് വെള്ളം കൊണ്ട് പോയി തുടങ്ങി. തമിഴ്നാട് തേനിയിൽ മാത്രം പതിനാലായിരത്തി എഴുനൂറ്റിയേഴ് ഏക്കർ സ്ഥലത്താണ് കൃഷി. നിലവിൽ തേനി ജില്ലയിലെ കാർഷിക ആവശ്യത്തിനുള്ള വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കാലവർഷത്തിന് മുൻപ് തന്നെ 130 അടിയ്ക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 

ഇക്കുറി വൈഗ ഡാം ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് പോലും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല. 120 ദിവസം തുടർച്ചയായി തമിഴ്നാട് വെള്ളം കൊണ്ട്പോകും. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ അനുവദനീയ സംഭരണശേഷി.

MORE IN CENTRAL
SHOW MORE