കൂടുതൽ വിദ്യാർഥികൾ ഒന്നാംക്ലാസിൽ; നേട്ടവുമായി ഒരു ഗവ:യുപി സ്കൂൾ

Govt-sdvp-school
SHARE

ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഒന്നാം ക്ളാസിൽ പ്രവേശിച്ചതിന്റെ  നേട്ടവുമായി നീർക്കുന്നം SDV ഗവ: UP സ്കൂൾ. ഒന്നാം ക്ളാസിൽ ഇതുവരെ 130 കുരുന്നുകളാണ് പ്രവേശനം നേടിയത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ളാസ് വരെ 1757 വിദ്യാർത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും മതിയായ കെട്ടിടങ്ങളില്ലാത്തത് പ്രതിസന്ധിയാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യു.പി.സ്കൂളാണ് നീർക്കുന്നം എസ്.ഡി.വി ഗവ:യു .പി .സ്കൂൾ. ഒന്നാംക്ളാസിലsക്കം ഇനിയും കുട്ടികൾ പ്രവേശനത്തിനെത്തുന്നതോടെ എണ്ണം ഇനിയും വർധിക്കും

കുറെ വർഷങ്ങളായി നീർക്കുന്നം സ്കൂൾ തന്നെയാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ  മുന്നിൽ നിൽക്കുന്നത്.. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് കെട്ടിട സൗകര്യമില്ലാത്തത് പ്രതിസന്ധിയാണ്.

നിലവിലുണ്ടായിരുന്ന 13 ക്ളാസ് മുറികളുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുകയാണ്. ജില്ലാ പഞ്ചായത്തിൻ്റെ 1 കോടി 30 ലക്ഷവും പൊതു മരാമത്ത് വകുപ്പിൻ്റെ ഒരു കോടി രൂപയും ചിലവഴിച്ച് 2 കെട്ടിടങ്ങളാണ് നിർമിക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞെങ്കിലും നിർമാണം ഇതു വരെ പാതി വഴിയിൽ പോലും എത്തിയിട്ടില്ല.ക്ളാസ് മുറികൾക്കായി താൽക്കാലിക സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

MORE IN CENTRAL
SHOW MORE