വിരമിച്ച ശേഷം മണ്ണിലേക്കിറങ്ങി പൊന്നുവിളയിച്ചു; പുന്നപ്രയിൽ നിന്നൊരു മാതൃക

pensionersfarm-04
SHARE

സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം എന്തു ചെയ്യാനാവും എന്ന ചിന്തയില്‍ നിന്നാണ് ആലപ്പുഴ പുന്നപ്രയിലെ പെന്‍ഷന്‍കാരുടെ കൂട്ടായ്മ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. നാട്ടുകാരില്‍ ചിലരും സര്‍വീസിലുള്ളവരും  കൂടെചേര്‍ന്നതോടെ വാണിജ്യാടിസ്ഥാനത്തില്‍ കോവല്‍ കൃഷി തുടങ്ങി. ആലപ്പി ഗ്രീന്‍ ലീഫ് എന്ന പേരിലാണ് ഈ കൃഷി കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്

കീടബാധ അധികമുണ്ടാകില്ല എന്നതാണ് ആലപ്പി ഗ്രീന്‍ലീഫ് കൂട്ടായ്മയിലെ അംഗങ്ങള്‍ കോവല്‍ കൃഷിയിലേക്ക് തിരിയാന്‍  കാരണം. അത്യാവശ്യം ന്യായമായ വിലയും കിട്ടും. പെന്‍ഷന്‍കാരും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയാണ്  പുന്നപ്ര കപ്പക്കടയ്ക്ക് സമീപം പാട്ടത്തിനെടുത്ത  ഒന്നേകാല്‍ എക്കര്‍ സ്ഥലത്ത്കൃഷി  ചെയ്യുന്നത്. അമ്പലപ്പുഴ ബ്ലോക്കിനെ പച്ചക്കറി ഹബ് ആക്കണമെന്നാണ് ഇവരുടെ ആഗ്രഹം . ആഴ്ചയില്‍ 200 കിലോ കോവല്‍കിട്ടും. ജൈവരീതിയിലാണ് കൃഷി .

ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍കോവയ്ക്കയും എടുക്കാന്‍ ആളുണ്ട് .നാട്ടുകാര്‍ക്ക് ചില്ലറ വില്‍പന നടത്താറുണ്ട്. കൃഷിവകുപ്പും സഹായിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍  കൃഷി നടത്താനാവുമെന്ന് ഇവര്‍പറയുന്നു

MORE IN CENTRAL
SHOW MORE