സിനിമ തിയറ്ററിന്റെ പ്രവര്‍ത്തനം; യൂത്ത് കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നത

congressleague
SHARE

നഗരത്തിലെ സിനിമ തിയറ്ററിന്റെ പ്രവര്‍ത്തനാനുമതിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസും ലീഗ് കൗണ്‍സിലര്‍മാരും തമ്മില്‍ ഭിന്നത. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പൂട്ടിയ തിയറ്റര്‍ വേഗത്തില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. പൂട്ടിയ നടപടിയെ സ്വാഗതം ചെയ്ത ലീഗ് കൗണ്‍സിലര്‍മാര്‍ വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് തുടര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. 

നഗരസഭ പരിധിയില്‍ വ്യവസായ മേഖലയെ തകര്‍ക്കുന്ന റവന്യൂ ഓഫിസര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച തിയറ്റര്‍ പൂട്ടിയതിലുള്ള രോഷമെന്നാണ് ബി.ജെ.പി ആരോപണം. ഇത് അഴിമതിക്കാരെ സഹായിക്കുന്ന നടപടിയെന്നും കുറ്റപ്പെടുത്തല്‍. യൂത്ത് കോണ്‍ഗ്രസ് സമരത്തിന് വിരുദ്ധമായാണ് മുസ്്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. നിരന്തരം നോട്ടിസ് നല്‍കിയിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിയറ്റര്‍ മാസങ്ങളായി തുറന്ന് പ്രവര്‍ത്തിച്ചു. ഈ നിയമലംഘനം കൃത്യമായി പരിശോധിക്കണം. പിഴയീടാക്കണം. 

വേറിട്ട് സമരം നടത്തുമെന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ നഗരസഭ പരിധിയില്‍ അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വവുമായുണ്ടായ ഭിന്നതയാണ് പുറത്ത് വന്നത്. ജനകീയ സമരമെന്ന പേരില്‍ ഒത്തുതീര്‍പ്പിന് പലപ്പോഴും നേതാക്കള്‍ ശ്രമിക്കുന്നതായും വിമര്‍ശനമുണ്ട്.

MORE IN CENTRAL
SHOW MORE