വടക്കാഞ്ചേരിയിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; അമ്മയ്ക്കും മകനും പരുക്ക്

mother-son
SHARE

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് അമ്മയ്ക്കും മകനും പരുക്കേറ്റു. കാട്ടുപന്നി ഇടിച്ചതോടെ നിയന്ത്രണംവിട്ട സ്കൂട്ടര്‍ മറിഞ്ഞു വീണായിരുന്നു അപകടം. സകലം പരുക്കുകളുണ്ട്. സുനിതയ്ക്കും പരുക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. ഉപരിപഠനത്തിനായി അര്‍ജുന്‍ കാനഡയിലേക്ക് പോകാനിരിക്കെയാണ് അപകടം. പന്നിയുടെ വരവ് സ്കൂട്ടറില്‍ വരുന്നതിനിടെ കണ്ടില്ല. 

കാട്ടുപന്നികളുടെ ശല്യം ഈ മേഖലയില്‍ വ്യാപകമാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികള്‍ നാട്ടില്‍ വിലസുകയാണ്. കൃഷിനശിപ്പിക്കുന്നത് പതിവ്. ഇതിനെല്ലാം പുറമെ, വഴിയാത്രക്കാര്‍ക്ക് ഭീഷണിയും. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പറയുന്നു. 

MORE IN CENTRAL
SHOW MORE