റീസർവേയ്ക്ക് നടപടി ആയില്ല; വീട്ടുകരം മുടങ്ങിയിട്ട് നാല് വർഷം; വലഞ്ഞ് മിത്രമഠം കോളനിക്കാർ

mithramadam-08
SHARE

നാലുവര്‍ഷമായി വീടിന്‍റെ കരം അടയ്ക്കാന്‍ കഴിയാതെ വലയുകയാണ് ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ മിത്രമഠം കോളനിയിലെ താമസക്കാര്‍. റീസര്‍വേ നടത്തിയാലേ കരം സ്വീകരിക്കൂ എന്നാണ് വില്ലേജ് ഓഫിസില്‍ നിന്ന് പറയുന്നത്. നാലുവര്‍ഷമായിട്ടും റീസര്‍വേയ്ക്കുള്ള നടപടി ആയിട്ടില്ല. 

52 കുടുംബങ്ങളാണ് മിത്രമഠം കോളനിയിലെ താമസക്കാര്‍. മുപ്പത് വര്‍ഷത്തിലധികമായി കോളനിയിലെ താമസം തുടങ്ങിയിട്ട്. നാല് സെന്‍റ് വീതമാണ് അന്ന് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് അനുവദിച്ചത്. പകുതി കുടുംബങ്ങള്‍ക്ക് ഭൂമി പോക്കുവരവ് ചെയ്ത് കി‌ട്ടി. മറ്റ് കുടുംബങ്ങള്‍ക്കാണ് 2018മുതല്‍ കരമടയ്ക്കാന്‍ കഴിയാതായത്. ഇതുകാരണം വീട് അറ്റകുറ്റപ്പണികള്‍ക്ക് അടക്കം ഒരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്ത സാഹചര്യമാണെന്ന് കോളനിയിലെ താമസക്കാര്‍ പറയുന്നു.

പലവട്ടം മുട്ടാര്‍ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. റീസര്‍വേ നടപടികള്‍ക്കായി മങ്കൊമ്പ് താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ മുട്ടാര്‍ വില്ലേജ് ഓഫിസില്‍ നിന്നുള്ള കത്ത് വരട്ടേയെന്നായിരുന്നു നിലപാട്. റീസര്‍വേ വൈകുന്നതിന്‍റെ കാരണവും വ്യക്തമല്ല.

MORE IN CENTRAL
SHOW MORE