തത്തമംഗലം ചെയർ പേഴ്സൺ രാജിവയ്ക്കണമന്നാവശ്യപ്പെട്ട് മാർച്ച്; സംഘർഷം

Chittur-Strike
SHARE

കുറഞ്ഞ തുകയ്ക്ക് നിയമം ലംഘിച്ച് ഭർത്താവിന്റെ പേരിൽ കടമുറി വാടകയ്ക്ക് നൽകിയ ചിറ്റൂർ തത്തമംഗലം ചെയർ പേഴ്സൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ചൂലുമേന്തിയുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് അകത്തേക്ക് തള്ളിക്കയറിയത് കൈയ്യേറ്റത്തിനും തർക്കത്തിനും ഇടയാക്കി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഒരു മണിക്കൂറിലധികം നഗരസഭ കവാടം ഉപരോധിച്ചു.

ആയിരം രൂപ ഈടാക്കി സ്വന്തം ഭർത്താവിന് ചെയർപേഴ്സൺ കടമുറി അനുവദിക്കുകയായിരുന്നു. അജണ്ടയിൽ ഉൾപ്പെടുത്താതെ. സെക്രട്ടറിയും നഗരസഭാ അധ്യക്ഷയുടെയും മാത്രം അറിവോടെയെന്നാണ് രേഖകൾ തെളിയിക്കുന്നത്. പകൽ കൊള്ളയെന്ന് കോൺഗ്രസ് നേതൃത്വം. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റി പ്രവർത്തകർ അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിൽച്ചാടി കടന്ന് ഓഫിസിനുള്ളിലേക്ക് കയറി. പൊലീസും പ്രവർത്തകരുമായി ഏറെ നേരം തർക്കം തുടർന്നു. 

ചെയർപേഴ്സന്റെ സ്വജന പക്ഷപാതത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ.  കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു നൽകുമെന്ന ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

MORE IN CENTRAL
SHOW MORE