ലഹരിയിൽ പാഞ്ഞാൽ പിടിവീഴും; ഫ്രീക്കൻമാർക്ക് മുന്നറിയിപ്പ്

ptanewyr-31
SHARE

പുതുവൽസര ലഹരിയിൽ റോഡിലൂടെ പായുന്ന പത്തനംതിട്ടയിലെ ഫ്രീക്കൻമാര്‍ക്ക് മുന്നറിയിപ്പ് . ട്രാഫിക്ക് നിയമങ്ങൾ എല്ലാം പാലിക്കണം. ഇല്ലെങ്കിൽ മോട്ടോർവാഹന വകുപ്പിന്റെ പിടിവീഴും.

മുൻ വർഷങ്ങളിൽ പുതുവൽസര ദിനങ്ങളിൽ അപകടങ്ങൾ കൂടിയതോടെയാണ് ഓപ്പറേഷൻ ഫ്രീക്കനുമായി മോട്ടോർ വാഹന വകുപ്പ് ഇറങ്ങിയത്. ഒരേ സമയം പത്തിലധികം ഇടങ്ങളിൽ പരിശോധന. ഉദ്യോഗസ്ഥർ മഫ്തിയിലും യൂണിഫോമിലുമുണ്ട്. അമിത വേഗത, ആൾട്ടറേഷൻ, മതിയായ രേഖകൾ ഇല്ലാതിരിക്കുക തുടങ്ങി എല്ലാത്തിനും പിഴ ഒടുക്കേണ്ടി വരും. ഇന്നലെ മാത്രം 126 കേസ് രജിസ്റ്റർ ചെയ്തു. നൂറിലധികം ആളുകൾക്ക് താക്കീത് നൽകി വിട്ടയച്ചു. ഓപ്പറേഷൻ ഫ്രീക്കൻ വരും ദിവസങ്ങളിലും തുടരും.

MORE IN CENTRAL
SHOW MORE