ഇടപ്പള്ളിയിലെ വീട്ടിൽ സൂക്ഷിച്ചത് 94 കിലോ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

kochi-31
SHARE

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. ഇടപ്പള്ളിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 94 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇടപാടുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പറവൂര്‍ കൂട്ടുകാട് സ്വദേശി ലിബിനെ കഴിഞ്ഞ ദിവസം എക്സൈസ് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടപ്പള്ളിയിലെ മൊത്തക്കച്ചടവടക്കാരനായ ബേബിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വിവിധ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 94 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് ബേബി ഓടി രക്ഷപെട്ടു. സിനിമാ മേഖലയുമായി ബന്ധമുള്ള ബേബി, ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE