അപ്രോച്ച് റോഡിനായി ദേശീയപാത പൊളിച്ചു നീക്കുന്നു; ഗതാഗതം കുതിരാൻ തുരങ്കത്തിലൂടെ മാത്രം

kuthiranwb
SHARE

തൃശൂര്‍ കുതിരാന്‍ തുരങ്കത്തിനു സമീപുള്ള ദേശീയപാത പൊളിച്ചു നീക്കി തുടങ്ങി. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നേരെയാക്കാനാണ് നിലവിലെ ദേശീയപാത പൊളിക്കുന്നത്. 

രണ്ടാം തുരങ്കത്തില്‍ നിന്ന് വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ അപ്രോച്ച് റോഡ് വേണം. നിലവിലുള്ള ദേശീയപാത പൊളിച്ചാല്‍ മാത്രമേ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ കഴിയൂ. ദേശീയപാതയുടെ ഒരുഭാഗം നിലവില്‍ നിലനിര്‍ത്തും. പാറപൊട്ടിക്കേണ്ടതുണ്ട്. മണ്ണ് മാറ്റിയ ശേഷമെ പാറ പൊട്ടിക്കൂ. നിലവിലെ ദേശീയപാതയും കുതിരാന്‍ കവാടവും തമ്മില്‍ ഒന്‍പതു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ട്. ദേശീയപാത പൊളിച്ചതോടെ ഇനി, കുതിരാനിലെ തുരങ്കത്തിലൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ. കുരുക്ക് രൂക്ഷമാകുന്ന സമയത്ത് പഴയ ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഏപ്രിലില്‍ രണ്ടാം തുരങ്കം തുറക്കും. തുരങ്കത്തിന്റെ തൊണ്ണൂറു ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. രണ്ടു തുരങ്കങ്ങളും തുറന്നാല്‍ തൃശൂര്‍...പാലക്കാട് റൂട്ടില്‍ ഗതാഗത ക്ലേശം പൂര്‍ണമായും മാറും.

MORE IN CENTRAL
SHOW MORE