കാൽനട പോലും ദുഷ്ക്കരം; തകർന്നടിഞ്ഞ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്

muvattupuzhawb
SHARE

മൂവാറ്റുപുഴ മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് തകർച്ചയിൽ പ്രതിഷേധവുമായി നാട്ടുകാർ . കുന്നത്തുനാട്- പെരുമ്പാവൂർ മണ്ഡലങ്ങളിൽകൂടി കടന്ന് പോകുന്ന റോഡ് അഞ്ചു വർഷമായി കാൽ നടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്.

പുനർ നിർമാണത്തിന്റെ പേരിൽ റോഡിലെ ടാറിങ് ജെസിബി ഉപയോഗിച്ച് ഇളക്കി മാറ്റി. പക്ഷേ കരാറുകാരന്‍ പണി പൂർത്തിയാക്കാതെ നിർത്തിപ്പോയി. ഇതോടെ അഞ്ചു വർഷമായി റോഡ് ഉപയോഗശൂന്യമായി കിടക്കുകയാണ്. മഴ പെയ്താല്‍ ചെളിക്കുളം. വേനൽ ആയതോടെ പൊടിശല്യം മൂലം വീടിനകത്ത് പോലും ഇരിക്കാനാകില്ല.

പലവട്ടം പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ശവമഞ്ചം ചുമന്ന് പ്രതീകാത്മക പ്രതിഷേധവും നടത്തി .നിരാഹാര സത്യഗ്രഹമടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്താനാണ് റോഡ് സംരക്ഷണ സമിതിയുടെ തീരുമാനം.

MORE IN CENTRAL
SHOW MORE