വേലിയേറ്റം രൂക്ഷം; വെള്ളക്കെട്ടൊഴിയാതെ ആര്യാട് പഞ്ചായത്ത്

aryadwater-04
SHARE

വേലിയേറ്റംമൂലം  വെള്ളക്കെട്ടൊഴിയാതെ ആലപ്പുഴ ആര്യാട് പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖല. വീടുകളുടെ പരിസരങ്ങളിലും ഇടറോഡുകളിലുമാണ് മാസങ്ങളായി വെള്ളമൊഴിയാത്തത്.വേമ്പനാട് കായലിന്‍റെ തീരത്തും ചെറുതോടുകള്‍ക്കും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം  കുറെ മാസങ്ങളായി ആലപ്പുഴ ആര്യാട് പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖലയിലുള്ളവരുടെ ദുരിത ജീവിതമാണിത്. വേമ്പനാട് കായലിന്‍റെ തീരത്താണ്  ഈ കുടുംബങ്ങളെല്ലാം. 

വേമ്പനാട്ട് കായലില്‍ നിന്ന് കക്കവാരിയും മല്‍സ്യംപിടിച്ചും ഉപജീവനംകഴിക്കുന്നവരാണിവരെല്ലാം. കായലില്‍നിന്ന് ഉള്ളിലേക്ക് കിടക്കുന്ന ചെറിയ തോടുകളിലൂടെയാണ്  വെള്ളം വീടുകളിലെത്തുന്നത്.എക്കലടിഞ്ഞ് വേമ്പനാട് കായലിന് ആഴം കുറഞ്ഞതും പ്രശ്നം സൃഷ്ടിക്കുന്നു. വെള്ളംകെട്ടിനിന്ന് ഇവിടെ കൊതുകുശല്യം രൂക്ഷമാണ്. എലിപ്പനിപോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.

MORE IN CENTRAL
SHOW MORE