പ്രായം വഴിമാറി; എറണാകുളത്ത് നാലാം ക്ലാസ് പരീക്ഷയെഴുതിയത് 312 പേർ

oldexam-12
SHARE

പ്രായം മാറ്റിവച്ച് എറണാകുളം ജില്ലയില്‍ നാലാംക്ലാസ് പരീക്ഷയെഴുതാനെത്തിയത് 312പേര്‍. എഴാം ക്ലാസില്‍ 303 പേരും പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ചേര്‍ന്നു പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു ഇവര്‍. 

70-75 പ്രായക്കാരായ നിരവധിപ്പേര്‍ പരീക്ഷയഴുതാനെത്തി. നാലാം ക്ലാസ് പരീക്ഷയ്ക്ക് 20കേന്ദ്രങ്ങളും, ഏഴാംക്ലാസ് പരീക്ഷയ്ക്ക് 19 കേന്ദ്രങ്ങളുമാണ് ഒരുക്കിയിരുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈനായും ഓഫ്​ലൈനായും പഠിച്ചവരായിരുന്നു എല്ലാവരും. മലയാളം, കണക്ക്, ഇംഗ്ലീഷ്, നമ്മളും നമുക്ക് ചുറ്റും എന്നീ വിഷയങ്ങളാണ് നാലാം ക്ലാസില്‍ പഠിപ്പിച്ചത്. 

മലയാളം, കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാന ശാസ്ത്രം തുടങ്ങിയ വിഷയങ്ങളാണ് ഏഴാംക്ലാസുകാര്‍ക്ക് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് പാസാകുന്നവര്‍ക്ക് പത്താം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് ക്ലാസില്‍ പങ്കെടുക്കാം.

MORE IN CENTRAL
SHOW MORE