തഴക്കര സഹകരണ ബാങ്ക് തട്ടിപ്പ്; 5 വർഷമായിട്ടും പണം നൽകിയില്ലെന്ന് ആക്ഷേപം; സമരം

mavelikkara-07
SHARE

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും  പണം തിരികെ നല്‍കാത്തതിനെതുടര്‍ന്ന് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍  അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.  കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

തഴക്കര സഹകരണ ബാങ്ക് ശാഖയില്‍  തട്ടിപ്പ് നടന്ന്  അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടിയിട്ടില്ല.ഇതേതുടര്‍ന്നാണ് നിക്ഷേപകര്‍ സമരം ശക്തമാക്കിയത്. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍  അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആക്ഷേപം.നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ വീഴ്ചയാണെന്ന് സമരം ഉദ്ഘാടനം ചെയത് എം എസ് അരുണ്‍കുമാര്‍ എംഎല്‍എ പറഞ്ഞു

ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്ത് വന്നിരുന്നെങ്കിലും  അന്വേഷണം നടക്കുകയോ നടപടി സ്വീകരിക്കുകയോ ചെയിട്ടില്ല.  അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച്മാനേജര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയതെങ്കിലും അവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കുറ്റക്കാരായ ബാങ്ക് ജീവനക്കാര്‍ ,മുന്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവരില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികളും പൂര്‍ത്തിയായില്ല. 

MORE IN CENTRAL
SHOW MORE