നൂറുമേനി വിളവെടുക്കാൻ 'കൃഷിത്തിരി' പദ്ധതി; നല്ല മാതൃകയായി യുഡിഎഫ് കൂട്ടായ്മ

farming-25
SHARE

മാവേലിക്കരയിലെ യുഡിഎഫ് കൂട്ടായ്മയുടെ 'കൃഷിത്തിരി' പദ്ധതി വിളവെടുപ്പിലേക്ക് അടുക്കുന്നു. നൂറ് വീടുകളില്‍ 1000 പച്ചക്കറിത്തൈകളെത്തിക്കുന്നതാണ് കൃഷിത്തിരി പദ്ധതി. മാവേലിക്കര പുതിയകാവ് യുഡിഎഫ് കൂട്ടായ്മയാണ് കൃഷിത്തിരി എന്ന പദ്ധതിയുമായെത്തിയത്. തൈകള്‍ വീടുകളില്‍ നട്ടുകൊടുക്കുന്നത് മാത്രമല്ല, പരിപാലനവും, വളപ്രയോഗവും വരെ ഏറ്റെടുക്കും. വിളവ് വീട്ടുകാര്‍ക്കെടുക്കാം. പദ്ധതി തുടങ്ങിയതിന് പിന്നാലെയെത്തിയ പെരുമഴകള്‍ നാശം വിതച്ചെങ്കിലും അതിജീവിച്ചെന്ന് പദ്ധതി നടത്തിപ്പുകാര്‍ പറയുന്നു. പയറും, വഴുതനയുമൊക്കെ വിളവെടുക്കാറായി. ഇതിനോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മാതൃകാ കൃഷിത്തോട്ടങ്ങളും ആരംഭിക്കും. തരിശുകിടക്കുന്ന ഭൂമി ഏറ്റെടുത്താണ് പച്ചക്കറി കൃഷി വലിയതോതില്‍ നടത്തുക.

MORE IN CENTRAL
SHOW MORE