തീക്കോയി തൂക്കുപാലം തകർന്നതോടെ യാത്രാദുരിതം; അടിയന്തര പ്രാധാന്യം വേണം

theekoywb
SHARE

തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നതോടെ അൻപതിലേറെ കുടുംബങ്ങൾക്ക് യാത്രാദുരിതം. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വലിയ മരം ഇടിച്ച് തൂക്കുപാലത്തിന്റെ നടുഭാഗം വളഞ്ഞ നിലയിലാതോടെ ഇതുവഴിയുള്ള സഞ്ചാരം അസാധ്യമയി. അടിയന്തിര പ്രാധാന്യം നൽകി പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. 

തീക്കോയി തലനാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ഇല്ലിക്കുന്ന് തൂക്ക് പാലത്തിന് 100 വര്‍ഷത്തോളം പഴക്കമുണ്ട്.  പ്രളയത്തിൽ പാലം ഉറപ്പിച്ചിരിക്കുന്ന കരഭാഗത്തെ കോണ്‍ക്രീറ്റും വെള്ളപ്പൊക്കത്തത്തില്‍ തകര്‍ന്നു. വശങ്ങളിലെ കമ്പികളും പൊട്ടിയിട്ടുണ്ട്.പാലം തകര്‍ന്നതോടെ തലനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലുള്ള ജനങ്ങളാണ് ദുരിതത്തിലായത്. പാലം തകര്‍നതോടെ പഞ്ചായത്ത് ഓഫീസിലും ആശുപത്രിയിലും എത്തണമെങ്കിൽ  കിലോമീറ്ററുകള്‍ ചുറ്റി ചാമപ്പാറയിലെത്തണം.  

എസ്റ്റേറ്റ്  വൈദേശികരുടെ പക്കലായിരുന്ന കാലത്ത് നിര്‍മ്മിച്ച തൂക്ക്പാലം ഇപ്പോള്‍ തിക്കോയി ഗ്രാമപഞ്ചായത്തിൻ്റെ അധികാരപരിധിയിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികളുടെ ചുമതലയും പഞ്ചായത്തിനാണ്.പാലം തകര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തുമെന്നും പഞ്ചായത്ത് അവകാശപ്പെടുന്നു.  അടിയന്തര പ്രാധാന്യം നല്‍കി പാലം പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN CENTRAL
SHOW MORE
Loading...
Loading...