ഒഴുക്ക് നിലച്ച് മാലിന്യക്കൂടാരമായി കുന്തിരിക്കമഠം തോട്; ജീവിക്കാൻ വയ്യെന്ന് നാട്ടുകാർ

thalavadiwb
SHARE

അശാസ്ത്രീയ പദ്ധതികള്‍ കാരണം ഒഴുക്ക് നിലച്ച് മാലിന്യ നിക്ഷേപ കേന്ദ്രം ആയിരിക്കുകയാണ് തിരുവല്ല തലവടി കുന്തിരിക്കമഠം തോട്. തോട്ടുകരയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാരുടെ പരാതി.

 പ്രധാന ചാലായിരുന്നു കുന്തിരിക്കമഠം തോട്. ക്രമേണവള്ളക്കാരും നാട്ടുകാരും മറന്നു. പോളയും പായലും കയറി തോട് അ‌​​‌​ടഞ്ഞു. തോട് തെളിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.‌ 11, 13 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോടാണ് മാലിന്യത്തോടായത്. നിലവില്‍ മാലിന്യ നിക്ഷേപെം അതിര് വിട്ടു. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് തോട്ടുവക്കത്തെ താമസക്കാര്‍ പറയുന്നുകനാലടച്ച് പൈപ്പിട്ടതടക്കം ഒട്ടേറെ തടസങ്ങള്‍ ഉണ്ടായെന്ന പരാതി നാട്ടുകാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. മാലിന്യം പൂര്‍ണമായും നീക്കാനുള്ള പദ്ധതിയുമായി ആരും വന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

MORE IN CENTRAL
SHOW MORE
Loading...
Loading...