ബീച്ച് റോഡിലെ കയ്യേറ്റം ഒഴിപ്പിച്ചില്ല; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധം

elamkunnapuzha-road
SHARE

എറണാകുളം എളങ്കുന്നപ്പുഴയില്‍ ബീച്ച് റോഡിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ പ്രതിഷേധം. സ്ഥലം കയ്യേറിയിരിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.എളങ്കുന്നപുഴ വളപ്പ് ബീച്ച് റോഡിന്റെ ഇരുവശത്തും പൊതുസ്ഥലം കയ്യേറി നിര്‍മിച്ച കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

പുറമ്പോക്ക് ഭൂമിയിലേക്ക് ഇറക്കി നിര്‍മിച്ച ഭാഗങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ആറുമാസമായിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെയാണ് സമരസമിതി രംഗത്തെത്തിയിരിക്കുന്നത്.കൊച്ചി തഹസില്‍ദാരുടെയും, പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെയും കോലത്തില്‍ ചാണകവെള്ളമൊഴിച്ചും സമരസമിതി പ്രതിഷേധം നടത്തി.

MORE IN CENTRAL
SHOW MORE
Loading...
Loading...