ഫോർട്ട്കൊച്ചിയിൽ മാലിന്യസംസ്കരണ പ്ലാന്റ്; മണ്ണ് പരിശോധന തുടങ്ങി

mattancheri-plant
SHARE

പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയിലും ഫോർട്ട്‌കൊച്ചിയിലെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണവുമായി സർക്കാർ മുന്നോട്ട്. സ്മാർട്ട്‌ കൊച്ചി മിഷൻ നിർമ്മിക്കുന്ന പ്ലാന്റിനായി മണ്ണ് പരിശോധന തുടങ്ങി. കുളം നികത്തിയ ഭൂമിയിൽ സ്കൂളിനും ആശുപത്രിക്കുമെല്ലാം ഇടയിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്166 കോടി രൂപ മുടക്കി നിർമിക്കാനൊരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റിനായാണ് ഫോർട്ട്‌കൊച്ചിയിലെ  ഈ ഭൂപ്രദേശം   കെട്ടിയടച്ചിക്കുന്നത്. 

പ്രതിഷേധക്കാരെ നേരിടാൻ പുറത്ത് പൊലീസ് കാവലുമുണ്ട്. ആശുപത്രി, സ്കൂൾ, വീടുകൾ,വ്യാപാര സ്ഥാപനങ്ങൾ ഇവയ്ക്കെല്ലാം ഇടയിലാണ് നിർമാണംഒരുകാലത്ത് ഇവിടെ ഒരു കുളം ഉണ്ടായിരുന്നു .  അതു നികത്തിയതിനെതിരെ പണ്ടേ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.അവിടെയാണ് പ്ലാന്റും വരുന്നത്.രണ്ടു വർഷം മുടങ്ങികിടന്ന പദ്ധതി ഏതു വിധേനയും നടപ്പാക്കാന്നുള്ള തയ്യാറെടുപ്പിലാണ് കോർപറേഷനും, സ്മാർടട്ട് സിറ്റി മിഷൻ ഉദ്യോഗസ്സ്ഥരും. ഒന്നും മുതൽ അഞ്ചു വരെയുള്ള വാർഡുകളിലെ മാലിന്യം സാംസ്‌കരിക്കാം എന്നതാണ് പ്ലാന്റിന്റെ നേട്ടം.

MORE IN CENTRAL
SHOW MORE
Loading...
Loading...