വലിയകണ്ടത്ത് പുലിയുടെ സാന്നിധ്യം; നടപടി എടുക്കാതെ വനം വകുപ്പ്

kumalytiger-05
SHARE

ഇടുക്കി കുമളി വലിയകണ്ടത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും നടപടി എടുക്കാതെ വനം വകുപ്പ്. പുലിയെ കണ്ടെത്താന്‍ കാമറ സ്ഥാപിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് പാഴ്‍വാക്കായി. രണ്ടാഴ്ച്ച മുന്‍പാണ് വലിയകണ്ടത്തെ ജനവാസ മേഖലയില്‍ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചത്. പരിശോധനയില്‍ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലിയെ പിടികൂടാൻ കെണി വയ്ക്കാമെന്നും അതിന് മുന്നോടിയായി കാമറ സ്ഥാപിക്കാമെന്നും വനപാലകർ ഉറപ്പ് നൽകി. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. 

സ്ഥലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എത്രയും വേഗം പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN CENTRAL
SHOW MORE
Loading...
Loading...