കായംകുളത്ത് ജ്വല്ലറിയിൽ മോഷണം; സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടു

theft-11
SHARE

കായംകുളത്ത് ജ്വല്ലറിയിൽ മോഷണം. മുനിസിപ്പൽ ഓഫീസിനു സമീപമുള്ള സാധുപുരം ജ്വലറിയിലാണ് കവർച്ച നടന്നത്. ലോക്കർ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു.

ജ്വലറിയോട് ചേർന്നുള്ള വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ജ്വലറിയുടെ ഭിത്തി തുരന്ന് അകത്ത് കടക്കുകയായിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്.പണിക്ക്  കൊണ്ടുവന്ന ചെറിയ സ്വർണ ഉരുപ്പടി നഷ്ടപെട്ടിട്ടുണ്ട്. കടയിലെ സിസി ടിവി ക്യാമറകൾ മറച്ചനിലായിലാണ്. ലോക്കർ  തുറക്കാനുള്ള ശ്രഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു.

രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം പോലീസിൽ അറിയിച്ചത്.ആലപ്പുഴ അഡീഷണൽഎസ് പി.എ നസീം, കായംകുളം ഡി വൈ എസ് പി അലക്സ്‌ ബേബി, സി ഐ മുഹമ്മദ്‌ ഷാഫി എന്നുവരുടെ നേതൃത്വത്തിൽ അന്വഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN CENTRAL
SHOW MORE
Loading...
Loading...