ഭരണ നിർവഹണത്തിൽ വീഴ്ച; കോട്ടയം നഗരസഭയിൽ 'അവിശ്വാസ'ത്തിന് എൽഡിഎഫ്

ktm-11
SHARE

കോട്ടയം നഗരസഭയില്‍ ഭരണ നിര്‍വഹണത്തില്‍ വീഴ്ച ആരോപിച്ച് യുഡിഎഫ് അധ്യക്ഷയ്ക്കെതിരെ അവിശ്വാസത്തിനൊരുങ്ങി ഇടതുപക്ഷം. പ്രമേയാവതരണത്തിന് അനുമതി തേടി എല്‍ഡിഎഫ് അംഗങ്ങള്‍ നോട്ടിസ് നല്‍കി. എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ നഗരസഭയില്‍ എട്ടംഗങ്ങളുളള ബിജെപി നിലപാട് നിര്‍ണായകമാകും.

കോട്ടയം നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ആരോപിച്ചാണ് ചെയര്‍പേഴ്സന്‍ ബിന്‍സി സെബാസ്റ്റ്യനെതിരെ ഇടതുപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യഥാസമയം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തിനാല്‍ കഴിഞ്ഞ 5 വര്‍ഷമായി സ്പില്‍ ഓവര്‍ പദ്ധതികള്‍ മാത്രമാണ് നടപ്പിലാകുന്നതെന്നും ഭരണ നിര്‍വഹണം ഉദ്യോഗസ്ഥ തലത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. നഗരസഭാ ഓഫീസിന് സമീപം ഡ്രൈവേഴ്‌സ് റൂം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും ഇടതുപക്ഷം ആയുധമാക്കുന്നു. 

നഗരസഭാ ഓഫീസ് അങ്കണത്തില്‍ മുന്നില്‍ ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇടതുപക്ഷത്തിന്‍റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും അവിശ്വാസ നീക്കത്തെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ചെയര്‍പേഴ്സന്‍ പ്രതികരിച്ചു. 52 അംഗ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതവും വീതവും ബിജെപിക്ക് 8 കൗണ്‍സിലര്‍മാരുമാണുള്ളത്. വിമതയായി മത്സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റ്യന് യുഡിഎഫ് ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. നറുക്കിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...