റോഡ് പണി തുടങ്ങാതെ കിഫ്ബി; അപകടക്കെണിയായി വൈക്കം വെച്ചൂർ റോഡ്

road-04
SHARE

കുണ്ടും കുഴിയും നിറഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുകയാണ് വൈക്കം വെച്ചൂർ റോഡ്. പത്ത് കിലോമീറ്ററോളം വരുന്ന റോഡിൽ പത്തിലധികം ഇടങ്ങളിലാണ് റോഡ് തകർന്നത്. റോഡ് പുനർനിർമാണം കിഫ്ബിയെ ഏൽപ്പിച്ചതിനാൽ അറ്റകുറ്റപ്പണി പോലും അസാധ്യമായി. 

വൈക്കം നഗരസഭയിൽ നിന്ന് തുടങ്ങി തലയാഴംവെച്ചൂർ എന്നീ രണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് വൈക്കം വെച്ചൂർ റോഡ്. മാസങ്ങൾക്ക് മുമ്പ് നാലു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ചേരും ചുവട് പാലമിറങ്ങുന്നിടത്താണ് ആദ്യത്തെ പാതാളക്കുഴി. തോട്ടകം വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പലയിടങ്ങളിലും വളവിൽ കുഴികൾ രൂപപെട്ടതിനാൽ അപകടവും ദുരന്ത സാധ്യതയും വർധിപ്പിക്കുന്നു. ഉല്ലല,ആലത്തൂർ, ഇടയാഴം തുടങ്ങി പത്തിലധികം ഭാഗത്ത് റോഡിൽ ടാറിന്റെ അംശം പോലുമില്ല.  പരാതി പറഞ്ഞിട്ടും നടപടി ഇല്ലാത്തതിനാൽ നാട്ടുകാരെ പങ്കെടുപ്പിച്ച് സത്യഗ്രഹ മടക്കം നടത്താനുള്ള തീരുമാനത്തിലാണ് വെച്ചൂർ പഞ്ചായത്ത്.

വൈക്കം വെച്ചൂർ റോഡ് വീതി കൂട്ടി  ആധുനിക നിലവാരത്തിൽ പണിയാനുള്ള നടപടികൾ തുടങ്ങുന്നതിനിടെയാണ് റോഡ് തകർന്നത്. നടപടിക്രമപ്രകാരം റോഡ് കിഫ്ബിക്ക് കഴിഞ്ഞ ജനുവരിയിൽ കൈമാറി.  റോഡ് കൈമാറ്റം നടന്നതിനാൽ അറ്റകുറ്റപണിക്ക് ഫണ്ട് അനുവദിക്കാനാവില്ലെന്നും റോഡിൻ്റെ ഉടമസ്ഥത കിഫ്ബിക്കാണെന്നുമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം.  സ്ഥലമെടുപ്പടുപ്പ് പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ റോഡ് പുനർനിർമാണം അനന്തമായി നീളുമെന്നുറപ്പ്. റോഡ് നന്നാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ   വൈക്കം വെച്ചൂർ റോഡ് ചോരക്കളമായി മാറും.

MORE IN CENTRAL
SHOW MORE
Loading...
Loading...