മുഖം മിനുക്കി തേവര ബോട്ട് ജെട്ടി; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

thevara-04
SHARE

കൊച്ചിയില്‍ ജലഗതാഗതം സുഗമമാക്കാന്‍ പുതിയ പദ്ധതി. തേവര ബോട്ട് ജെട്ടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുമ്പളം, നെട്ടൂര്‍ ഭാഗത്തേയ്ക്കുള്ള ജലഗതാഗതം സുഗമമാകും.

ഉള്‍നാടന്‍ ജലഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 99ലക്ഷം രൂപചെലവിട്ടാണ് ബോട്ട് ജെട്ടിയുടെ നവീകരണപ്രവര്‍ത്തികള്‍ നടത്തുന്നത്. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി.

ഒന്‍പതുമാസം കൊണ്ട് പദ്ധതിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ വലിയബോട്ടുകള്‍ക്കും ജെട്ടിയിലെത്താനാകും. ജലഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് യാത്രസുഗമമാക്കാനും പദ്ധതിയ്ക്കാകും. 

MORE IN CENTRAL
SHOW MORE
Loading...
Loading...