അറ്റകുറ്റപ്പണി നടത്താതെ അധികൃതർ; ഗോശ്രീ റോഡിൽ വിത്തുവിതച്ച് പ്രതിഷേധം

road-04
SHARE

ഡ്രൈവിങ് സാഹസമായി മാറിയ  കൊച്ചി ഗോശ്രീപാതയില്‍ വിത്തുവിതച്ച് നാട്ടുകാര്‍. തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും  റോഡ് അറ്റകുറ്റപ്പണി നടക്കാത്തതിനാലാണ് ഈ പ്രതിഷേധം.

വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപമാണ് ശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഈ പാത. വൈപ്പിന്‍കരയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഈ സ്ഥിതിയായത് അറിയാത്തവരൊന്നുമല്ല അധികൃതര്‍. ഈ റോഡില്‍ ചാടിത്തുള്ളിയാണ് അവരുെട വാഹനങ്ങളും കടന്നുപോകുന്നത്. ദേഹംകുലുങ്ങിയാലും പക്ഷേ മനസ് അചഞ്ചലം. പൊതുജനമങ്ങനെ സുഖിച്ച് യാത്രചെയ്യേണ്ടതില്ലെന്ന് തന്നെയാണ് തീരുമാനം .  മഴപെയ്ത് ചെളിയിളകിയതോടെ വിത്തിറക്കിയാല്‍  അധികൃതര്‍ക്ക് ഒരധികവരുമാനമുണ്ടാക്കാമെന്നാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ  പക്ഷം. അതുകൊണ്ട് വിതയങ്ങ് നടത്തി. ഇതിലൊരു പ്രതിഷേധമുണ്ട്. ഇനിയെങ്കിലും അത് കാണാതിരിക്കരുത്. 

വലിയവാഹനങ്ങള്‍ പോലും ഇറങ്ങികയറാന്‍ പാടുപെടുന്ന കുഴിയില്‍ സ്ഥിരം കൂടുങ്ങുന്നത് ഇരുചക്രവാഹനയാത്രക്കാരാണ് . ഇറങ്ങിയാല്‍ പിന്നെ പാത പാതാളത്തിലേക്കാണോയെന്ന് സംശയിച്ചാലും തെറ്റില്ല. റോഡിന്റെ പേരില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനോടും ജിഡയോടും പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കോവിഡ് കാലത്തും ഇത്തരത്തിലൊരു പ്രതിഷേധത്തിന് ഗോശ്രീ മനുഷ്യാവാകാശ സംരക്ഷണസമിതി ഇറങ്ങിയത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...