കളനാശിനികളെയും അതിജീവിച്ച് കളകൾ: വല‍ഞ്ഞ് കർഷകർ

krishiweeding-03
SHARE

കളനാശിനികളെയും അതിജീവിക്കുന്ന കളകൾ നെൽകർഷകരെ വലയ്ക്കുന്നു. വൈക്കംവെച്ചൂരിൽ നാല് തവണ കളനാശിനി പ്രയോഗിച്ചിട്ടും  നശിക്കാത്ത കളകളെ പിഴുത് മാറ്റേണ്ട ഗതികേടിലാണ് കർഷകർ. കളനാശിനികൾ ഫലപ്രദമാകാതെ  വന്നതോടെ വർഷക്കൃഷിയിൽ ഏക്കറിന് പതിനയ്യായിരത്തോളം രൂപയുടെ അധിക ചെലവാണ് കർഷകർക്ക് ഉണ്ടാവുന്നത്.   

വെച്ചൂരിലെ 1600 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലാണ് കളനാശിനികളെയും അതിജീവിക്കുന്ന കളകൾ നിറഞ്ഞത്. ഓരോ ഏക്കറിലും നിറയുന്ന കളകൾ നീക്കാൻ 20 മുതൽ 40 വരെ തൊഴിലാളികളെയാണ് ആവശ്യം. വെച്ചൂരിലെ പാടശേഖരങ്ങളിൽ പത്ത്  ദിവസമായി കള നീക്കം പുരോഗമിക്കുകയാണ്.  ഒരാഴ്ച കൂടി തൊഴിലാളികളെ നിർത്തിയാൽ മാത്രമെ കളകൾ പൂർണമായും നീക്കാനാകൂ. വിവിധ കമ്പനികളുടെ കളനാശിനികൾ  ഉപയോഗിച്ചിട്ടും കർഷകർക്ക് രക്ഷയില്ല. 

കളനീക്കാൻ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ വലയ്ക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. കളനീക്കാനുണ്ടാകുന്ന കാലതാമസം മൂലം നെൽച്ചെടികൾ പറിച്ചുനടുന്നതുൾപ്പെടെ 20 ദിവസത്തോളം വൈകി. ഇത് വിളവിനെ ബാധിക്കുമോ എന്നും കർഷകർ ആശങ്കപ്പെടുന്നു.  കളകളുടെ വ്യാപനത്തെപ്പറ്റി കൃഷി വകുപ്പ് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. 

MORE IN CENTRAL
SHOW MORE
Loading...
Loading...