വെള്ളം ഒഴുക്കി വിടാന്‍ സൗകര്യമില്ല; ഓടനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി

dded
SHARE

തിരുവല്ല– അമ്പലപ്പുഴ റോഡില്‍ കാവുംഭാഗത്തെ ഓടനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. വെള്ളം ഒഴുക്കി വിടാന്‍ സൗകര്യമില്ലാത്തതാണ് തടസം. 

ആലപ്പുഴ–ചങ്ങനാശേരി റോഡിലെ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുന്ന റോഡിലാണ് ഈ പ്രതിസന്ധി.തിരുവല്ല മുതല്‍ പൊടിയാടി വരെയുള്ള ഭാഗത്താണ് ഓടനിര്‍മാണം പുരോഗമിക്കുന്നത്. കാവുംഭാഗത്ത് ഓടയ്ക്ക് കുഴിയെടുത്ത് വാര്‍ത്ത് തുടങ്ങിയപ്പോഴാണ് വെള്ളം ഒഴുക്കി വിടാന്‍ വഴിയില്ലെന്ന് അറിയുന്നത്. പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തിയ കലുങ്ക് അടഞ്ഞു കിടക്കുന്നു. കലുങ്ക് വൃത്തിയാക്കിയപ്പോള്‍ തുടര്‍ന്ന് വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യമില്ല. മുന്‍പ് വെള്ളമൊഴുകിയിരുന്ന തോട് സ്വകാര്യ വ്യക്തികള്‍ കയ്യേറി സ്വന്തമാക്കിയെന്നാണ് ആരോപണം. ‌‌

കുഴി മൂടാന്‍ ഇടയ്ക്ക് നിര്‍ദേശം വന്നെങ്കിലും അത് പ്രായോഗികമല്ല. ഓടകളില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. സമീപത്തെ വീട്ടുകാരും കടക്കാരും ദുരിതത്തിലായി. പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ഇവിടുത്തെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എ.സി.റോഡില്‍ നിന്ന് വഴിതിരിച്ചുവിടുന്ന വാഹനങ്ങള്‍ കൂടി എത്തുമ്പോള്‍ ഗുരുതമായ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...