പരിശ്രമം സഫലം; കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു

kattana-16
SHARE

കോതമംഗംലം പിണവൂര്‍കുടിയില്‍ കിണറ്റില്‍വീണ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്  രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറില്‍ കാട്ടാന വീണത്. 

കോരിച്ചൊരിയുന്ന മഴ. എന്തോ കലങ്ങി മറയുന്നത് പോലൊരു ശബ്ദം കേട്ടാണ് പിണവൂര്‍ക്കുടി കൊട്ടാരം വീട്ടില്‍ ഗോപാലകൃഷ്ണന്‍ പുരയിടത്തിലെ കിണറിടത്തേക്ക് ഓടി ചെന്നത്. കണ്ടത് കിണറില്‍ വീണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആനയെ

രാത്രിയിലെത്തിയ  കാട്ടാനക്കൂട്ടം തിരിച്ച് കാട് കയറുന്നതിനിടെയാണ് ഒരാന കാല്തെറ്റി കിണറില്‍ വീണത്.  ഗോപാലകൃഷ്ണന്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി. പിന്നാലെ വനപാലകരുമെത്തി. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടങ്ങി.

അതിനിടെയാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വനപാലകരെ നാട്ടുകാര്‍ ത‍ടഞ്ഞത്.  ആനശല്യം തടയാന്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി. നഷ്ടപരിഹാരം നല്‍കിയതിനുശേഷം മാത്രമെ ആനയെ കരയ്ക്ക് കയറ്റാന്‍ അനുവദിക്കൂ എന്ന് നിലാപാടെടുത്തു. ഒടുവില്‍ ഡി.എഫ്.ഒ ഇടപെട്ട് നാട്ടുകാരെ ശാന്തമാക്കിയതോടയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഒടുവില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ചു. ആനയ്ക്ക് കര കയറാനുള്ള വഴിയൊരുക്കി.

MORE IN CENTRAL
SHOW MORE
Loading...
Loading...