വൈക്കം കായലോര ബീച്ചിൽ തീരം ഇടിഞ്ഞു; ശില്പോദ്യാനം തകർച്ചാ ഭീഷണിയിൽ

damagewb
SHARE

വൈക്കം കായലോര ബീച്ചിൽ തീരം ഇടിഞ്ഞ്  ലളിതകലാ അക്കാദമിയുടെ ശില്പോദ്യാനം തകർച്ചാഭീഷണിയിൽ. ആറ് വർഷം മുമ്പ് സ്ഥാപിച്ച വൈക്കം സത്യാഗ്രഹ സ്മൃതി ശിൽപോദ്യാനമാണ് തകർച്ചാഭീഷണിയിലായത്. പത്തിലേറെ സിമന്റ് ശിൽപങ്ങൾ ഏതു നിമിഷവും കായലെടുക്കുമെന്ന അവസ്ഥയിലാണ്.  

കായലോരത്താണ് 10 ശില്പങ്ങൾ നിരയായി സ്ഥാപിച്ച വൈക്കം സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനം. കഴിഞ്ഞ മാസം  ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഉയർന്നു.  ശക്തമായ തിരയടിയിൽ  തീരമിടിഞ്ഞു.  കായലോര ബീച്ചിൻ്റെകവാടത്തിലെ ശില്പോദ്യാനത്തിൻ്റെ അടിത്തറയിലെ മണ്ണ് ഇതോടെ ഒലിച്ചുപോയി. 200 മീറ്ററോളം തീരം കായലെടുത്തു.  തീരത്ത് പാകിയിരുന്ന സിമൻ്റ് ടൈലുകളും തകർന്നു.  കൽക്കെട്ടിൽ നിന്ന് ഒരു മീറ്ററോളം ഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെയാണ് ശിൽപങ്ങൾ തകർച്ചാഭീഷണിയിലായത്. 

2015ൽ കേരള ലളിതകലാ അക്കാദമിയാണ് 11 ലക്ഷം രൂപ മുടക്കി ശിൽപോദ്യാനം സ്ഥാപിച്ചത്. ഫൈൻ ആർട്ട്സ് കോളജ് അദ്ധ്യാപകരായ 10 കലാകാരൻമാർ 6 മാസത്തെ ക്യാമ്പ് സംഘടിപ്പിച്ചാണ് ശിൽപങ്ങൾ നിർമിച്ചത്.  2017ൽ നഗരസഭ കല്ല് കെട്ടി തീരം സംരക്ഷിച്ചത്. എന്നാൽ തീരത്ത് സിമൻറ് ഇല്ലാതെ 

കല്ലടുക്കിയതാണ് മണ്ണിടിയാൻ കാരണമെന്നാണ് പരാതി. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് തുറക്കാത്തതിനാൽ തീരം തകർന്നത് അറിയാൻ വൈകി. നാട്ടുകാർ തള്ളുന്ന മാലിന്യം ഉൾപ്പെടെ ഉദ്യാനത്തിലാണ് അടിയുന്നത്.  ഫണ്ടില്ലാത്തതിനാൽ ശിൽപോദ്യാനം സംരക്ഷിക്കാൻ സർക്കാരിനോട് സഹായം 

തേടിയിരിക്കുകയാണ് നഗരസഭ. 

MORE IN CENTRAL
SHOW MORE
Loading...
Loading...