തിരുവല്ലയിൽ വെള്ളക്കെട്ടില്‍ 35 കുടുബങ്ങള്‍; പകർച്ചവ്യാധി ഭീഷണി

qqqq
SHARE

തിരുവല്ല നിരണം പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കളക്കുടി ഭാഗത്ത് വെള്ളക്കെട്ടില്‍ 35 കുടുബങ്ങള്‍. വെള്ളം കെട്ടിക്കിടന്ന് മലിനമായിതിനാല്‍ 

ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്കും ആരാധനാലയത്തിനു ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.

ഒറ്റമഴയ്ക്ക് വെള്ളക്കെട്ടിലാകുന്ന പ്രദേശമാണ് നിരണം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട കളക്കുടി ഭാഗം.ഈ പ്രദേശത്തുള്ള മുപ്പത്തഞ്ചോളം വീടുകളിലുള്ള ആളുകള്‍ക്കാര്‍ക്കും പുറത്തിറങ്ങാനാവാത്ത രീതിയിലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുക.മഴകഴിഞ്ഞാലും ആഴ്ചകളോളം വെള്ളം കെട്ടിനില്‍ക്കും. കൊതുകുശല്യവും രൂക്ഷമാണ്. മലിനജലം കെട്ടിനില്‍ക്കുന്നത് മൂലം എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടര്‍ന്നുപിടിക്കുമോ എന്ന ഭീതിയിലാണ് 

നാട്ടുകാര്‍. 15 കുട്ടികള്‍ ഉള്ള അംഗന്‍വാടിയും ഒരു ആരാധനാലയും ഈ വെള്ളക്കെട്ട് പ്രദേശത്ത് തന്നെയാണ്. ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളം കെട്ടിനില്‍ക്കുന്നതിന് കാരണം.

ഇതുവഴി കടന്നുപോകുന്ന പഞ്ചായത്ത് മുക്ക്– തോട്ടടി റോഡ് ഉയര്‍ത്തിയതും വെള്ളം ഒഴുകിയിരുന്ന കലുങ്ക് അടച്ചതുമാണ് താഴ്ന്നു കിടക്കുന്ന പ്രദേശത്ത് വെള്ളക്കെട്ടിനുകാരണം. ഇവിടെ ഓടനിര്‍മിക്കുന്നകാര്യം  ആലോചിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.പുന്നൂസ് പറഞ്ഞു.വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍  വീടുകളിലെ വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളും നശിച്ചു. വെള്ളക്കെട്ടിന് അടിയന്തരപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...