ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി എഐവൈഎഫ് പ്രവർത്തകർ

chellanam-aiyf
SHARE

പ്രളയകാലത്ത് നാടിന്റെ സംരക്ഷകരായ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി തലയോലപറമ്പിലെ എഐവൈഎഫ് പ്രവർത്തകർ. കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ തീരദേശേ മേഖലയിൽ  മൂന്ന് ലോഡ് ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. 

കോവിഡ്കാല ദുരിതത്തിനിടെ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട്  ദുരിതത്തിലായ ചെല്ലാനം നിവാസികളുടെ സഹായത്തിനെത്തിയിരിക്കുകയാണ് തലയോലപ്പറമ്പുകാർ. മഹാപ്രളയകാലത്ത് രക്ഷക്കെത്തിയവർക്കുള്ള ചെറിയ സഹായം.   എഐവൈഎഫിന്റെ എട്ട് മേഖല കമ്മറ്റി പ്രവർത്തകർ സംഭരിച്ച ഭക്ഷ്യവസ്തുക്കളാണ് ചെല്ലാനത്ത് എത്തിച്ചത്. തലയോലപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സഹായ ദൗത്യം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഭരിച്ച കപ്പ, ചക്ക, തേങ്ങ, പച്ചക്കറികൾ,പലചരക്ക് സാധനങ്ങൾ, കുടിവെള്ളം എന്നിവയാണ് മൂന്ന് വാഹനങ്ങളിലായി ചെല്ലാനത്ത്  എത്തിച്ചത്. 

ചെല്ലാനത്തെ വാർഡ് കൗൺസിലർമാർ മുഖേന അർഹതപ്പെട്ടവരെ കണ്ടെത്തിയായിരുന്നു ഭക്ഷ്യവസ്തുക്കളുടെ വിതരണം. തലയോലപറമ്പ് മാർക്കറ്റിൽ നിന്ന് പുറപ്പെട്ട സഹായ ദൗത്യത്തിന്  വ്യാപാരി സമൂഹവും പിന്തുണ നൽകി. ഭഗത്സിങ്ങ് യുവ സന്നദ്ധ സേന രൂപീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗികളുടെ സഹായത്തിനുമായി വൈക്കം മേഖലയിലെ സജീവ പ്രവർത്തനങ്ങൾക്കിടയിലാണ് ചെല്ലാനം നിവാസികൾക്കായുള്ള എഐവൈഎഫിന്റെ ഈ മാതൃകാ പ്രവർത്തനം.

MORE IN CENTRAL
SHOW MORE
Loading...
Loading...