കോവിഡിനിടെ കർഷകർക്കും രോഗികൾക്കും കൈത്താങ്ങായി നഗരസഭ

kappaineapplechallenge-06
SHARE

കോവിഡ് കാലത്ത് എറണാകുളം ജില്ലയിലെ കര്‍ഷകര്‍ക്കും കോവിഡ് രോഗികള്‍ക്കും കൈത്താങ്ങായി കൊച്ചി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന കപ്പ പൈനാപ്പിള്‍ ചലഞ്ച് നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. വിളകള്‍ വിറ്റ് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് നഗരസഭയുടെ തീരുമാനം. 

കോവി‍ഡിനോട് പൊരുതുമ്പോള്‍ കരുതലിന്റെ കരം നീട്ടുകയാണ് കൊച്ചി നഗരസഭ. ഒന്നര ടണ്‍ കപ്പ കോലഞ്ചേരിയില്‍ നിന്നും 1000 പൈനാപ്പിള്‍ മുളന്തുരുത്തിയില്‍ നിന്നുമാണ് നഗരസഭ 40000 രൂപ നല്‍കിയാണ് നഗരസഭ സംഭരിച്ചത്. ഈ പണമത്രയും നഗരസഭയിലെ ജീവനക്കാര്‍ പിരിവിട്ട് നല്‍കിയതാണ്. നഗരസഭയില്‍ വിവിധ ആവശ്യവുമായെത്തുന്നവര്‍ക്ക് ഇഷ്ടാനുസരണം കപ്പയും പൈനാപ്പിളും കൊണ്ടുപോകാം. നല്‍കാനാഗ്രഹിക്കുന്ന വിഹിതം നഗരസഭയുടെ മുന്നില്‍ വച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി. കപ്പ പൈനാപ്പിള്‍ ചലഞ്ചിന്റെ ഉദ്ഘാടനം സിനിമാതാരം വിനയ് ഫോര്‍ട്ട് നിര്‍വഹിച്ചു.

കപ്പ പൈനാപ്പിള്‍ ചല‍ഞ്ചിലൂടെ കാലവര്‍ഷം എത്തുന്നതിന് മുന്‍പ് വിളവുകള്‍ വില്‍ക്കാനായതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ കര്‍ഷകര്‍.  സൗജന്യ ഭക്ഷണവിതരണം, ഓട്ടോ ആംബുലന്‍സ് തുടങ്ങി കൊച്ചി നഗരസഭയുടെ മറ്റ് കോവിഡ് കാല സേവനങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...