പാലത്തിന്റെ നിര്‍മാണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം; അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തിൽ

CHUNGAM-BRIDGE
SHARE

കൊടുങ്ങല്ലൂര്‍ എറിയാട് ചുങ്കം പാലത്തിന്റെ നിര്‍മാണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തില്‍. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് വരാത്തതിന് കാരണം സ്ഥലം ഏറ്റെടുക്കല്‍ തര്‍ക്കമാണ്.  എറിയാട് പഞ്ചായത്തിലെ പതിനാറും പതിനേഴും വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചുങ്കം പാലത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. പാലം പണി തീര്‍ന്നെങ്കിലും അതിന്റെ ഗുണം നാട്ടുകാര്‍ക്ക് കിട്ടിയില്ല. അപ്രോച്ച് റോഡ് ഇല്ലാത്തതാണ് കാരണം. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമാണ് ചുങ്കം പാലം. പെരുന്തോടിന് കുറുകെയുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പാലം, കാലപ്പഴക്കംമൂലം ഉപയോഗശൂന്യമായി. അങ്ങനെയാണ്, പുതിയ പാലം പണിതത്. പാലം പണി പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടായില്ല. വിഡിയോ സ്റ്റോറി കാണാം. 

കടൽക്ഷോഭമുണ്ടാകുമ്പോഴും, കൊവിഡ് കാലത്തും രക്ഷാപ്രവർത്തനങ്ങൾക്ക് പുത്തൻപള്ളി - മുനക്കൽ ബീച്ച് റോഡാണ് ഇവർക്ക് ആശ്രയം. അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് റോഡ് നിർമ്മാണത്തിൽ കാലതാമസമുണ്ടാക്കിയത്. വൈകാതെ റോഡ് പണി ആരംഭിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

MORE IN CENTRAL
SHOW MORE
Loading...
Loading...