800 കിലോ വളർത്തുമീൻ മോഷണം പോയി; സാമ്പത്തികമായി തകർന്ന് കർഷകൻ

fishtheft-25
SHARE

സ്വര്‍ണത്തിലും പണത്തിലും മാത്രമല്ല കള്ളന്മാരുടെ കണ്ണ്. കുളത്തിലെ വളര്‍ത്ത് മീനുകള്‍ക്ക് പോലും മോഷ്ടാക്കളെ കൊണ്ട് രക്ഷയില്ലാത്ത സ്ഥിതിയായി. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ജോസിന്റെ കുളത്തില്‍ നിന്നും എണ്ണൂറ് കിലോ മത്സ്യമാണ് മോഷ്ടാക്കള്‍ രാത്രിയില്‍ കവര്‍ന്നത്. അടുത്താഴ്ച വിളവെടുക്കാനിരിക്കുന്നതിനിടെയുണ്ടായ മോഷണം ജോസിന് സാമ്പത്തികമായും വലിയ തിരിച്ചടിയായി. 

എട്ടുമാസം മുമ്പ് ഏറെ പ്രതീക്ഷയോടെയാണ് സുഭിക്ഷ കേരളം പദ്ധതിപ്രകാരം  ഈ കര്‍ഷകന്‍ മീന്‍ കൃഷി തുടങ്ങിയത്. കാത്ത് പരിപാലിച്ച് വിളവെടുപ്പ് വരെയെത്തിച്ചു. പക്ഷെ രാത്രിയുടെ മറവില്‍ മോഷ്ടാക്കള്‍ മീന്‍ മുഴുവനും കവര്‍ന്നു. മുക്കാല്‍ കിലോ മുതല്‍ ഒന്നര കിലോവരെ തൂക്കം വരുന്നതായിരുന്നു മീനുകള്‍. അടുത്ത ആഴ്ച വിളവെടുത്താല്‍ രണ്ടര ലക്ഷം രൂപ വരുമാനം ലഭിക്കേണ്ടതായിരുന്നു. ലോക്ഡൗണില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഏക പ്രതീക്ഷയാണ് ഈ കര്‍ഷകന് നഷ്ടമായത്.

കഴിഞ്ഞ 8 മാസമായി ദിവസേന 300 രൂപയിലധികം മുടക്കിയാണ് മല്‍സ്യകൃഷി പരിപാലിച്ചിരുന്നത്. ജോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി. വളര്‍ത്ത് മത്സ്യങ്ങള്‍ വില്‍പന നടത്തുന്നവരെയും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...