കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾക്ക് സൗജന്യ സംസ്കാരം; മാതൃകയായി മരട് നഗരസഭ

marad-21
SHARE

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനങ്ങളില്‍ ഏഴായിരം രൂപവരെ ഈടാക്കുമ്പോള്‍ മാതൃക കാട്ടി മരട് നഗരസഭ. 2016 മുതല്‍ പണം ഈടാക്കാതെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന മരട് ശ്മശാനത്തില്‍ കോവിഡ് കാലത്തെ അധികചെലവുകളും വഹിക്കുന്നത് നഗരസഭയാണ്. ഇതിനുപുറമെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങി നാട്ടുകാര്‍ക്ക് നല്‍കാനുള്ള അനുമതിതേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് മരട് നഗരസഭ.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ മാര്‍ച്ച് വരെ മരട്് നഗരസഭയുടെ ശ്മശാനത്തില്‍ സംസ്കരിച്ചത് 126 മൃതദേഹങ്ങളാണ്. കോവിഡ് ബാധിച്ച് ഇതുവരെ ഇവിടെ എട്ട് മൃതദേഹങ്ങളും സംസ്കരിച്ചു. പണം ഈടാക്കിയില്ലെന്ന് മാത്രമല്ല പിപിഇ കിറ്റിനും സാനിറ്റൈസേഷനും അടക്കമുള്ള െചലവുകള്‍ പൂര്‍ണമായി വഹിക്കുന്നതും നഗരസഭയാണ്. സംസ്ഥാനത്തെ വിവിധ ശ്മശാനങ്ങളില്‍ ഈ കോവിഡ് കാലത്ത് പോലും നാലായിരം മുതല്‍ പതിനായിരത്തോളം രൂപവരെ ഈടാക്കുന്നുവെന്ന പരാതിക്കിടെയാണ് മരട് നഗരസഭ മാതൃക കാട്ടുന്നത്.

മഹാമാരിയുടെ കാലത്ത് സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങി നാട്ടുകാര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് നഗരസഭ. വികസന പ്രവര്‍ത്തനങ്ങളില്‍ തല്‍ക്കാലം അല്‍പം പിന്നാക്കം പോയാലും ഇതിനുള്ള പണം കണ്ടെത്തണമെന്ന കൗണ്‍സില്‍ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുകൂല നിലപാടിനായി നഗരസഭ കാത്തിരിക്കുന്നതും.

MORE IN CENTRAL
SHOW MORE
Loading...
Loading...