നിർമിച്ച് നാലു വർഷം; കോളനി റോഡ് തകർന്നു തരിപ്പണമായി

roadwb
SHARE

തൃശൂര്‍ പാണഞ്ചേരി മണികണര്‍ കോളനിയിലേക്കുള്ള പ്രധാന റോഡ് തകര്‍ന്ന് തരിപ്പണമായി. നിര്‍മിച്ച് നാലു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ ദുര്‍ഗതി. 

വഴിയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തെറ്റിയും ഇളകിയും താറുമാറായി.   

 നാലുവര്‍ഷമേ ആയിട്ടുള്ളൂ ഈ റോഡില്‍ കോണ്‍ക്രീറ്റ് കട്ടവിരിച്ചിട്ട്. പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന ആദിവാസി കോളനിയിലേക്കുള്ള റോഡാണിത്. 

മൂന്നു കോടി അന്‍പത്തിയെട്ടു ലക്ഷം രൂപയായിരുന്നു ചെലവ്. വനഭൂമിയായതിനാല്‍ ടാറിങ് റോഡിന് അനുമതി ലഭിച്ചിരിുന്നില്ല. അതുക്കൊണ്ടാണ് കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ചത്. ഇരുപതുവര്‍ഷത്തേയ്ക്കു റോഡിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ , നാലു വര്‍ഷം ആകുമ്പോഴേക്കും 

റോഡിന്റെ നിലവാരം മോശമായി. അഞ്ചര കിലോമീറ്റര്‍ നീളത്തിലായിരുന്നു റോഡ് നിര്‍മിച്ചത്. റോഡിന്റെ നിര്‍മാണത്തിലും നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇരുവശത്തും കോണ്‍ക്രീറ്റ് ചെയ്തതിലും കുഴപ്പങ്ങള്‍ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി. റോ‍ഡിന്റെ ശോചനീയാവസ്ഥ 

അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് നാട്ടുകാരില്‍ ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...