മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ നടപടികള്‍ക്ക് വേഗം കൂട്ടി എറണാകുളം

massvaccination6
SHARE

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ നടപടികള്‍ക്ക് വേഗം കൂട്ടി എറണാകുളം ജില്ലാ ആരോഗ്യവിഭാഗം. പ്രാദേശിക ക്യാംപുകളും, സഞ്ചരിക്കുന്ന വാക്സിനേഷന്‍ യൂണിറ്റുകളും ജില്ലയില്‍ ആരംഭിച്ചു. 60 കഴിഞ്ഞ നാല് ലക്ഷത്തോളം പേര്‍ക്കാണ് ഇനിയും വാക്സീന്‍ നല്‍കാനുള്ളത്. 

വിവിധ കെയര്‍ ഹോമുകളിലായുള്ള അറുപത് കഴിഞ്ഞ മൂവായിലത്തിലധികം അന്തേവാസികള്‍ക്കാണ് ആദ്യ ഘട്ടം വാക്സീന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഇവിടങ്ങളില്‍ ക്യാംപ് ചെയ്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നത്. ഒരു ദിവസം നൂറ്റി ഇരുപതോളം പേര്‍ക്ക് വാക്സീന്‍ നല്‍കാനാകും. 125 കെയര്‍ ഹോമുകളാണ് ജില്ലയില്‍ ഉളളത്. ഒരാഴ്ചക്കകം കെയര്‍ഹോമുകളിലെ അന്തേവാസികള്‍ക്കുള്ള ആദ്യ ഡോസ് വാക്സിനേഷന്‌ പൂര്‌ത്തിയാക്കും. തിങ്കളാഴ്ചയോടെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലായി മാസ് വാക്സീന്‍ ക്യാംപുകള്‍ തുടങ്ങും.

അറുപത് വയസ് പിന്നിട്ട ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് ഇതിനോടകം ആദ്യ ഡോസ് വാക്സീന്‍ നല്‍കിയത്. ഏപ്രില്‍ 15 നകം ആദ്യ ഡോസ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ടോ മൂന്നോ വാക്സിനേഷന്‍ കേന്ദ്രങ്ങളൊരുക്കി പ്രായം ചെന്നവരെ വാര്‍ഡ് അടിസ്ഥാനത്തില്‍ എത്തിച്ചാണ് വാക്സീന്‍ നല്‍കുക. പ്രതിദിനം ആയിരം പേര്‍ക്ക് കുത്തിവയ്പ് നല്‍കാനുള്ള സംവിധാനങ്ങളുണ്ട്. റോട്ടറി ക്ലബ്, വൈഎംസിഎ തുടങ്ങിയ സന്നദ്ധസംഘടനകളുടെ സഹകരണവും വാക്സിനേഷന്‍ വേഗത്തിലാക്കുന്ന ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.  

MORE IN CENTRAL
SHOW MORE
Loading...
Loading...