ആംബുലൻസ് എത്താൻ പോലും വഴിയില്ല; കടൽഭിത്തിയും; പൊറുതിമുട്ടി അണിയൽ തീരവാസികൾ

aniyal-20
SHARE

വഴിയും കടല്‍ഭിത്തിയുമില്ലാതെ വര്‍ഷങ്ങളായി പൊറുതിമുട്ടുകയാണ് കൊച്ചി എടവനക്കാട് അണിയല്‍ കടപ്പുറത്തെ നാട്ടുകാര്‍. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലുമുള്ള സൗകര്യം സ്ഥലത്തില്ല. വര്‍ഷങ്ങളായി നാട്ടുകാര്‍ ഇതേ പരാതി പറഞ്ഞ് മടുത്തുവെന്നല്ലാതെ അണിയല്‍ കടപ്പുറത്തിന് മാറ്റങ്ങളൊന്നുമില്ല. വിനോദ സ‍ഞ്ചാരത്തിന് പ്രശസ്തമായ ചെറായി ബീച്ചിന് സമീപമാണ് അണിയല്‍ കടപ്പുറം. എന്നാല്‍ ഇവിടെ നാട്ടുകാര്‍ക്ക് സഞ്ചരിക്കാനുള്ള വഴിയില്ല. കടല്‍ ഭിത്തിയില്ലാത്തതിനാല്‍ മണ്ണ് കയറിയതിനാല്‍ ഇതിലൂടെ സൈക്കിളോടിക്കാന്‍ പോലുമാകില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സെത്താന്‍ പ്രദേശത്ത് സൗകര്യമില്ല.  അടിയന്തര ചികില്‍സ നല്‍കാനാകാതെ ആറ് പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷം മുപ്പത്തിയേഴ് ലക്ഷം രൂപ മുടക്കി  കടല് ഭിത്തിക്ക് പകരം ജിയോബാഗ് സ്ഥാപിച്ചെങ്കിലും മൂന്ന് മാസം മാത്രമായിരുന്നു ആയുസ്. അതിനുശേഷം അധികൃതരാരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അറുന്നൂറോളം പേരാണ് അണിയല്‍ കടപ്പുറത്ത് താമസിക്കുന്നത്. വോട്ട് ചോദിക്കാന്‍ മാത്രമാണ് അധികാരികളെത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. 

MORE IN CENTRAL
SHOW MORE
Loading...
Loading...