നാട്ടികയില്‍ ഗീത ഗോപിയെ ഒഴിവാക്കി; തൊഴിലാളി നേതാവിന് അവസരം

nattikawb
SHARE

തൃശൂര്‍ നാട്ടികയില്‍ രണ്ടു തവണ മല്‍സരിച്ച സിറ്റിങ് എം.എല്‍.എ: ഗീത ഗോപിയെ ഒഴിവാക്കി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സി.സി.മുകന്ദനാണ് നാട്ടികയിലെ സി.പി.ഐ പുതുമുഖ സ്ഥാനാര്‍ഥി.

oഅന്തിക്കാട്ടുക്കാരനാണ് സി.സി.മുകന്ദന്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ചുമട്ടു തൊഴിലാളികളേയും കര്‍ഷക തൊഴിലാളികളേയും നയിച്ച പാരമ്പര്യമുണ്ട്. ഗീത ഗോപിയെ നാട്ടില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടി പരിഗണിച്ചത് സി.സി.മുകന്ദനെയായിരുന്നു. എല്‍.ഡി.എഫിന്റെ ഉറച്ചക്കോട്ടയാണ് നാട്ടിക. സിറ്റിങ് എം.എല്‍.എയുടെ വികസന പ്രവര്‍ത്തനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് പുതുമുഖ സ്ഥാനാര്‍ഥി പറഞ്ഞു.

പിന്നാക്ക സംവരണ സീറ്റാണ് നാട്ടിക. ഒരിക്കല്‍ക്കൂടി ജയം ഇടത്തോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍. 

MORE IN CENTRAL
SHOW MORE
Loading...
Loading...