അജൈവ മാലിന്യങ്ങൾ ഉപയോഗ യോഗ്യമാക്കി; മാതൃകയായി സർക്കാർ പച്ചക്കറിത്തോട്ടം

agriwb
SHARE

അജൈവ മാലിന്യങ്ങൾ ഉപയോഗ യോഗ്യമാക്കുന്നതിൽ മാത്യകയായിരിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ സർക്കാർ പച്ചക്കറിത്തോട്ടം. പ്ലാസ്റ്റിക് കുപ്പികളും, ടയറും, ട്യൂബുമെല്ലാം ഉപയോഗിച്ച് മനോഹരമായൊരു പൂന്തോട്ടമാണ് ഇവിടുത്തെ ജീനക്കാർ നിർമിച്ചിരിക്കുന്നത്.  

അജൈവ മാലിന്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന ചിന്തയിൽ നിന്നാണ് സീറോ വേസ്റ്റ് പവലിയൻ എന്ന ഈ പൂന്തോട്ടം പിറന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെല്ലാം പലരും വലിച്ചെറിഞ്ഞവയാണ്. പ്ലാസ്റ്റിക് കുപ്പികളിലും ടയറുകളിലും വിവിധ നിറങ്ങൾ പൂശിയതോടെ ആകർഷകമായ ചെടിച്ചട്ടികളായി മാറി.  ഷൂസിലും ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. വണ്ടിപ്പെരിയാറിലെ കൃഷി വകുപ്പിന്റെ പഠന കേന്ദ്രത്തിലാണ് ആ വ്യത്യസ്ഥ കാഴ്ച്ചകള്‍. ഫാമിന്റെ കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കുകയാണ് ഇനി ലക്ഷ്യം.

പച്ചക്കറികളിൽ പലതും വിളവെടുത്തു. ചെടികൾക്ക് വെള്ളം കിട്ടാൻ തിരി ജലസേചനത്തിൻറെ പല മാതൃകകളും വേസ്റ്റ് സാധനങ്ങൾ കൊണ്ടിവിടെ ഒരുക്കിയിട്ടുണ്ട്. ഈ കാഴ്ച്ചകളെല്ലാം കണ്ട് പഠിക്കാനും സൗകര്യമുണ്ട്. ഫാമിലേയ്ക്കുള്ള പ്രവേശനവും സൗജന്യമാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...