വേനല്‍ മഴയില്‍ നെല്ല് ഭാഗികമായി നനഞ്ഞ് കുതിര്‍ന്നു; കര്‍ഷകര്‍ക്ക് തിരിച്ചടി

wetrice-04
SHARE

തൃശൂര്‍ മുക്കാട്ടുക്കരയില്‍ വേനല്‍ മഴയില്‍ നെല്ല് ഭാഗികമായി നനഞ്ഞ് കുതിര്‍ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വിളവെടുപ്പ് കഴിഞ്ഞ ശേഷം ചാക്കുകളില്‍ സംഭരിച്ച നെല്ലാണ് നനഞ്ഞ് കുതിര്‍ന്നത്. 

മണ്ണുത്തി മുക്കാട്ടുക്കര പാടത്ത് വിളവെടുപ്പ് കഴിഞ്ഞ് ചാക്കുകളില്‍ നെല്ല് സൂക്ഷിച്ചിരുന്നു. സപ്ലൈകോയ്ക്ക് സംഭരിക്കാനായിരുന്നു ഇങ്ങനെ സൂക്ഷിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ മില്ലാണ് സപ്ലൈകോയില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ കരാര്‍ എടുത്തിട്ടുള്ളത്. എന്നാല്‍, മില്‍ അധികൃതര്‍ ഇതുവരേയും നെല്ല് കൊണ്ടുപോയിട്ടില്ല. ഇനിയും മഴ പെയ്താല്‍ നെല്ല് ഉപയോഗിക്കാന്‍ കഴിയില്ല. മൂന്നാഴ്ച മുമ്പ് കൊയ്തെടുത്ത നെല്ലാണ് ഇങ്ങനെ മില്‍ അധികൃതരുടെ അനാസ്ഥ കാരണം ഭാഗികമായി നശിച്ചത്. കരാറെടുത്ത മിൽ ഉടമയെ പലതവണ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് കർഷകർ പറഞ്ഞു. 

നെല്ല് വേഗം പാടത്തു നിന്ന് കൊണ്ടുപോകാന്‍ കൃഷി ഓഫിസറും മില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...