കട്ടപ്പനയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

idukkid
SHARE

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തത് രോഗികള്‍ക്ക് പ്രതിസന്ധിയാകുന്നു. ഡയാലിസിസ് കേന്ദ്രത്തോടു ചേര്‍ന്നുള്ള ശുചിമുറിയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തടസമാകുന്നത്. 

മലയോര മേഖലയിലെ ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമായാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തിയാക്കി യൂണിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പത്ത് രോഗികള്‍ക്ക് ഒരേസമയം ഡയാലിസിസിന് സൗകര്യവും ഇവിടെയുണ്ട്. എന്നാല്‍ ശുചിമുറിയുടെയും സെപിടിക് ടാങ്കിന്റെയും നിര്‍മാണം കഴിയാത്തതിനാലാണ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാത്തത്. 

ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതറിഞ്ഞെത്തുന്ന രോഗികള്‍ പലരും ഇവിടെ വന്ന് മടങ്ങിപോകേണ്ടി വന്നിട്ടും പ്രശ്നപരിഹാരത്തിന് അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.  

MORE IN CENTRAL
SHOW MORE
Loading...
Loading...