കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് മാഫി; അനങ്ങാതെ അധികൃതർ

mannumafia-02
SHARE

എറണാകുളം ജില്ലയില്‍ പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലെ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് മാഫിയ. ചെറിയ സ്ഥലത്തെ മണ്ണെടുക്കാനുള്ള അനുമതിയുടെ മറവില്‍ ഏക്കറുകണക്കിന് സ്ഥലമാണ് ഇടിച്ചുനിരത്തിയത്. എന്നാല്‍ ഖനനം നടക്കുന്നതായി പരാതി ലഭിച്ചില്ലെന്ന നിലപാടിലാണ് അധികൃതര്‍. 

മണ്ണുമുഴുവന്‍ മണ്ണുമാന്തികൊണ്ട് ഇങ്ങനെ കുഴിച്ചെടുക്കാന്‍ അനുമതി ഉണ്ടോയെന്നൊന്നും ചോദിക്കരുത്. ചോദിച്ചാല്‍ പത്തുസെന്റും അഞ്ചുസെന്റും നിര്‍മാണയോഗ്യമാക്കാന്‍ ലഭിച്ച അനുമതി എടുത്തു കാണിക്കും. ഇതാണ് കഴിഞ്ഞ കുറച്ചു നാളായി എറണാകുളം ജില്ലയിലെ പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലെ സ്ഥിതി. കെനി, കൊച്ചുപാമ്പാക്കുട, ആവോളിമറ്റം, ഓണക്കൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുന്ന് ഇടിച്ചു നിരത്തുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കും, റയില്‍വേയ്ക്കുമാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നതെന്നാണ് കടത്തുകാരുടെ വിശദീകരണം. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉദ്യോഗസ്ഥര്‍ തിരക്കിലായതിന്റെ പരമാവധി ആനുകൂല്യം മുതലെടുക്കാനാണ് നീക്കം. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെയാണ് മണ്ണെടുപ്പ് പുരോഗമിക്കുന്നത്. 

മണ്ണ് ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടും പഞ്ചായത്തും റവന്യൂ അധികൃതരും നടപടിയെടുക്കാന്‍ തയാറായിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്ന വാദമാണ് ഇവര്‍ നിരത്തുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പരാതി നല്‍കിയതിന്റെ പകര്‍പ്പും രസീതും കൈയിലുണ്ടെന്നും നാട്ടുകാരും പറഞ്ഞു.

MORE IN CENTRAL
SHOW MORE
Loading...
Loading...