തൃത്താലയിൽ കാളപൂട്ട് മത്സരം; സമാഹരിച്ച തുക കവളപ്പാറയിലേക്ക്

cattlefestwb
SHARE

കാര്‍ഷികപാരമ്പര്യമായി പാലക്കാട് തൃത്താല കാഞ്ഞിരത്താണിയില്‍ കാളപൂട്ട് മത്സരം. മത്സരത്തിൽ സമാഹരിച്ച തുക കവളപ്പാറ ദുരന്തബാധിതർക്ക് വീടു നിർമിക്കാനാണ് ഉപയോഗിക്കുന്നത്. ഓൾ കേരള കാളപ്പൂട്ട് സംരക്ഷണ സമിതിയാണ് മല്‍സരം നടത്തിയത്.കപ്പൂർ കാഞ്ഞിരത്താണിയില്‍ ഓൾ കേരള കാളപ്പൂട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 96 ജോഡി ഉരുക്കള്‍ മത്സരത്തിൽ പങ്കെടുത്തു. 

കവളപ്പാറ ദുരന്ത ബാധിതർക്ക് ഓൾ കേരള കാളപ്പൂട്ട് സംരക്ഷണ സമിതി നിർമി്ച്ചു നൽകിയ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം ചടങ്ങിൽ

മന്ത്രി കെ.ടി ജലീൽ നിര്‍വഹിച്ചു.. 

മത്സര വിജയികൾക്ക് ട്രോഫി കൈമാറി. തൃത്താല എം.എൽ.എ വി.ടി ബല്‍റാമും ചടങ്ങില്‍ അധ്യക്ഷനായി.

MORE IN CENTRAL
SHOW MORE
Loading...
Loading...