സ്മൃതി വനം പദ്ധതി ഭൂമി വനഭൂമിയാക്കി പ്രഖ്യാപനം; കര്‍ഷകർക്ക് ഇരുട്ടടി

smrithiwb
SHARE

ആലപ്പുഴ പുറക്കാട്ഗാന്ധി  സ്മൃതി വനപദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത പാടശേഖരം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത് കർഷകർക്ക് ഇരുട്ടടിയായി. 

സ്മൃതി വനം പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് മൂന്നു പതിറ്റാണ്ട് അടുത്തതിന് ശേഷമാണ് സംരക്ഷിത വനഭൂമി പ്രഖ്യാപനം. സ്മൃതി വനം പദ്ധതിയുമില്ല 

,കൃഷിയുമില്ല എന്ന അവസ്ഥയിലാണ് പ്രദേശവാസികളും കർഷകരും 

 സർക്കാരിൻ്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുറക്കാട്ടെ മണക്കൽ പാട ശേഖരത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചത്.വനമില്ലാത്ത 

ആലപ്പുഴ ജില്ലയിൽ വനം വെച്ചു പിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 1994 ൽ സംസ്ഥാന സർക്കാർ പുറക്കാട് മണക്കൽ പാടശേഖരം ഗാന്ധി സ്മൃതി വന 

പദ്ധതിക്കായി ഏറ്റെടുത്തത്.അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകര ൻ പദ്ധതിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു. 600 ഏക്കറിൽ നൂറു മേനി വിളവ് 

കൊയ്തിരുന്ന പാടശേഖരത്ത് 435 ഏക്കർ നിലമാണ് കർഷകർക്ക് ഏക്കറിന് 18,500 രൂപ നഷ്ട പരിഹാരം നൽകി സർക്കാർ  ഏറ്റെടുത്തത്.എന്നാൽ ഉദ്ഘാടനം 

നടന്നതല്ലാതെ മറ്റൊരു പ്രവർത്തനവും  നടന്നില്ല. പദ്ധതി പ്രദേശം ഇതോടെ ഇഴജന്തുക്കളുടെ കേന്ദ്രമായി.

 വി.എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള LDF സർക്കാർ ഇവിടെ ഐ.ടി. പാർക്ക് നിർമാണത്തിനായി നൂറേക്കർ സ്ഥലം ഏറ്റെടുത്തു. ഇതിൽ എട്ട് ഏക്കർ 

മണ്ണിട്ട് നികത്തുകയും ചെയ്തു.  ഈ പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിക്കാതെ വന്നതോടെ ഐ.ടി പാർക്ക് കടലാസി ലൊതുങ്ങി. .തുടർന്നു വന്ന 

UDFസർക്കാർ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.ഇതിനിടയിൽ ഇവിടെ കൃഷി ചെയ്യാൻ  കർഷകർ സന്നദ്ധത 

അറിയിച്ചെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല

 സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ 20 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭൂമി ഉടമസ്ഥർക്ക് ' തിരികെ നൽകണമെന്ന നിയമവും 

ഇവിടെ നടപ്പായിട്ടില്ല.സംരക്ഷിത വനമായി സർക്കാർ പ്രഖ്യാപിച്ചതോടെ  കൃഷി ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്

MORE IN CENTRAL
SHOW MORE
Loading...
Loading...