പൈപ്പ് പൊട്ടിയിട്ട് ഒരു മാസം; കുടിശ്ശിക കിട്ടിയില്ല, പണിയേറ്റെടുക്കാതെ കരാറുകാർ

waterleakwb
SHARE

തൃശൂര്‍ ചേറൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി തുടങ്ങിയിട്ട് ഒരു മാസം. റോഡ് കുഴിച്ച് പൈപ്പ് നേരെയാക്കേണ്ട കരാറുകാര്‍ കുടിശിഖ കിട്ടാത്തതിനാല്‍ പണി ഏറ്റെടുക്കുന്നില്ല. 

 ഉച്ചത്തിരിഞ്ഞു നാലു മുതല്‍ രാത്രി ഏഴു മണി വരെ ഈ പൈപ്പില്‍ നിന്ന് ഇങ്ങനെ വെള്ളം പോയികൊണ്ടിരിക്കും. റോഡിലാകെ വെള്ളം. ചളി വന്നടിഞ്ഞ് വീട്ടുമുറ്റത്ത് കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാകും. ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് വില്ലി , ജലഅതോറിറ്റി അധികൃതരുമായി പലതവണ സംസാരിച്ചു. നേരത്തെയെടുത്ത പണിയുടെ പണം കിട്ടാതെ കരാറുകാരന്‍ പൈപ്പ് നേരെയാക്കാന്‍ വരില്ലെന്നായിരുന്നു മറുപടി. സ്വന്തം നിലയ്ക്കു പൈപ്പ് നേരെയാക്കാന്‍ അനുമതി നല്‍കാമോയെന്ന് ചോദിച്ചപ്പോഴും നിസംഗതയാണ് മറുപടി.

കടുത്ത വേനല്‍ വരാനിരിക്കെ, വെള്ളം പാഴായി പോകുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്കും വിഷമം. ജലഅതോറിറ്റിയുടെ കരാറുകാരില്‍ ഭൂരിഭാഗം പേരും ഇത്തരം പണികള്‍ ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നതായാണ് വിവരം. കരാറുകാര്‍ക്ക് കിട്ടാനുള്ള തുക 

ഇനിയും നല്‍കിയില്ലെങ്കില്‍ ഇതുപോലെ വെള്ളം പാഴായി പോകുമെന്ന് ഉറപ്പ്.

MORE IN CENTRAL
SHOW MORE
Loading...
Loading...