തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് വാക്സീൻ നാളെ മുതൽ; 117 കേന്ദ്രങ്ങൾ സജ്ജം

vaccine-28
SHARE

എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നാളെ മുതല്‍. 117 കേന്ദ്രങ്ങളാണ് ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജമാക്കിയിരിക്കുന്നത്.

28,352 ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഇവര്‍ക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 117 കേന്ദ്രങ്ങളാണ് പ്രതിരോധ കുത്തിവയ്പിന് സജ്ജമാക്കിയിരിക്കുന്നത്. എസ്എംഎസ് മുഖേന എല്ലാ ജീവനക്കാര്‍ക്കും കുത്തിവയ്പ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറും.

പ്രതിരോധ കുത്തിവയ്പിന് ഇതുവരെ പേര് നല്‍കാത്ത എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും പേരുകള്‍ ചേര്‍ക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ അതാത് വില്ലേജ് ഓഫീസുകളെയും പൊതു ആരോഗ്യ കേന്ദ്രങ്ങളെയും സമീപിക്കണം. 35000 ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...