വടക്കൻ പറവൂരിൽ കുന്ന് - കോട്ടപ്പുറം പാലം; ആവശ്യം ശക്തമാക്കി ജനകീയ കൂട്ടായ്മ

bridge-24
SHARE

കൊച്ചി വടക്കൻ പറവൂരിലെ കുന്ന് - കോട്ടപ്പുറം പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത്. പെരിയാറിന് കുറുകെ കുന്നുകര - കരുമാല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

കളമശേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നുകര പഞ്ചായത്തിലെ 7 ,l I ,12 ,വാർഡുകളിലെ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പെരിയാര്‍ കടന്ന് അക്കരെയെത്താന്‍ പാലം വേണമെന്നത്. അങ്ങനെയൊരു പാലം വന്നാല്‍ ഇവിടത്തുകാര്‍ക്ക് കരുമാലൂർ, ആലങ്ങാട്, ആലുവ, കളമശ്ശേരി, പറവൂർ ഭാഗങ്ങളിലേക്ക് പോകുന്നതിന് എളുപ്പമാർഗമാകും . കുന്നുകര ചാലാക്കയിൽ മെഡിക്കൽ കോളജും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചതോടെ കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽനിന്ന് നിത്യേന നൂറിലേറെ പേർ കുന്നുകര പഞ്ചായത്തിലേക്ക് എത്തുന്നുണ്ട്. നിലവിൽ കിലോമീറ്ററുകൾ താണ്ടി സമയം നഷ്ടപ്പെടുത്തിയുള്ള യാത്ര പാലം വന്നാല്‍ കുറയ്ക്കാം. അങ്ങനെയാണ് പാലം നിർമാണത്തിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചതും. 

അത്യാവശ്യ യാത്രകൾക്ക് ഇവിടെ ജങ്കാർ സർവീസ് ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടർന്ന് അതും നിലച്ചതോടെ മറുകര പറ്റാൻ കിലോമീറ്റർ ചുറ്റിതിരിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...