പരിസ്ഥിതിലോല മേഖല കരടു വിജ്ഞാപനം; പാലക്കാട്ട് കർഷക പ്രതിഷേധം

protestwb
SHARE

ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനത്തിനെതിരെ പാലക്കാട്ട് കർഷക പ്രതിഷേധം.  

അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്ത് പരിധിയിലെ കർഷകരാണ് ഐക്യ സമരസമിതിയുടെ നേതൃത്വത്തിൽ  കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തിയത്.

വന്യമൃഗങ്ങൾക്ക് നൽകുന്ന സംരക്ഷണമെങ്കിലും കൃഷിക്കാർക്ക് ലഭ്യമാക്കണമെന്ന ബാനറുകളുമായാണ് നൂറിലധികം കർഷകർ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ സംഘടിച്ചത്. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി എന്നീ 

ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരുടെയായിരുന്നു പ്രതിഷേധം.

ധർണ്ണ രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. ഇതേ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ച മാതൃക സംസ്ഥാന സർക്കാർ ഇവിടെ നടപ്പാക്കണമെന്ന് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും വിവിധ വനം ഓഫീസുകൾക്ക് മുന്നിലും കർഷക പ്രതിഷേധമുയർന്നിരുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...